കാസര്‍കോടന്‍ അതിര്‍ത്തിഗ്രാമങ്ങളില്‍ അധോലോകസംഘങ്ങള്ക്കെതിരേ നടത്തിയ സായുധപോരാട്ടങ്ങള്‍, അന്യസംസ്ഥാന മാഫിയാസംഘങ്ങളുമായുള്ള ഏറ്റുമുട്ടലുകള്‍, പെരിയ ബാങ്ക് കവര്‍ച്ച, കണ്ണൂരില്‍ ഒന്നരവയസ്സുകാരനെ കൊലപ്പെടുത്തിയ അമ്മയുടെ കഥ തുടങ്ങി കേരളത്തെ പിടിച്ചുകുലുക്കിയ പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം വരെ ചര്‍ച്ച ചെയ്യുന്ന പുസ്തകം. കുറ്റാന്വേഷണത്തിലെ സത്യാന്വേഷണത്തെ ലളിതമായ ഭാഷയില്‍ വരച്ചിടുന്നു. മൂന്നു പതിറ്റാണ്ടുകാലം പൊലീസ് സേനയില്‍ സേവനമനുഷ്ഠിച്ച ഒരു ഉദ്യോഗസ്ഥന്റെ അനുഭവങ്ങള്‍. ‘സത്യത്തിന്റെ സാക്ഷി’. പി.പി സദാനന്ദന്. മാതൃഭൂമി. വില 229 രൂപ.
