സ്പ്ലെന്‍ഡര്‍ പ്ലസ് ഫ്ലെക്സ് ഫ്യുവലിന് പുറമേ എഥനോളില്‍ ഓടുന്ന മറ്റൊരു ബൈക്ക് കൂടി പുറത്തിറക്കി പ്രമുഖ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ്. എച്ച്എഫ് ഡീലക്സ് ബൈക്കിന്റെ ഫ്ലെക്സ് ഫ്യുവല്‍ വകഭേദമാണ് കമ്പനി ലോഞ്ച് ചെയ്തത്. 72,792 രൂപയാണ് വില. 85 ശതമാനം എഥനോളും 15 ശതമാനം പെട്രോളും അടങ്ങിയ ഇ85 ഇന്ധനത്തില്‍ പ്രവര്‍ത്തിക്കാന്‍ നിരവധി മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. ഈ ഫ്ലെക്സ് ഫ്യുവല്‍ വകഭേദത്തിന്, അടിസ്ഥാന എച്ച്എഫ് ഡീലക്സ് മോഡലിനേക്കാള്‍ 13,315 രൂപയും എച്ച്എഫ് ഡീലക്സ് പ്രോ മോഡലിനേക്കാള്‍ 172 രൂപയും വില കൂടുതലുണ്ട്. നിലവിലുള്ള 97.2സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്ജിന് തന്നെയാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. ഇത് 8.4ബിഎച്പി കരുത്തും 8.3എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു.
എഥനോളില്‍ ഓടുന്ന എച്ച്എഫ് ഡീലക്സ്
