ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ അരുണ്‍ അനിരുദ്ധന്‍ ഒരുക്കിയ ചിത്രം ‘അതിരടി’ ഒടിടി സ്ട്രീമിംഗ് ഡേറ്റ് പുറത്ത്. ക്യാംപസ് എന്റര്‍ടെയ്നറായി തിയേറ്ററുകളില്‍ എത്തിയ ചിത്രം ആഗോള കളക്ഷനായി 67 കോടിയോളം സ്വന്തമാക്കിയിരുന്നു. സാംകുട്ടി എന്ന കഥാപാത്രമായി ബേസില്‍ ചിത്രത്തില്‍ എത്തിയപ്പോള്‍ ശ്രീക്കുട്ടന്‍ വെള്ളായണി എന്ന വില്ലന്‍ കഥാപാത്രമായി ടൊവിനോ തോമസും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. മെയ് 14 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം സോണി ലിവിലൂടെ ജൂണ്‍ 19 മുതലാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഒരു പക്കാ മാസ്സ് കോമഡി ക്യാമ്പസ് ഫെസ്റ്റിവല്‍ ചിത്രമായാണ് അതിരടി ഒരുക്കിയിരിക്കുന്നത്. റിയ ഷിബു, സരിന്‍ ഷിഹാബ്, വിഷ്ണു അഗസ്ത്യ, ദര്‍ശന രാജേന്ദ്രന്‍, ജിയോ ബേബി, വിനീത് തട്ടില്‍ തുടങ്ങിയവരും ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്.
