മഞ്ഞുമ്മല്‍ ബോയ്സ് എന്ന ചിത്രത്തിന് ശേഷം ചിദംബരം ഒരുക്കുന്ന ‘ബാലന്‍’ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവന്നു. ദുരൂഹതകള്‍ നിറഞ്ഞതാണ് ട്രെയിലര്‍. ഫീല്‍ ഗുഡ് പ്രതീക്ഷിച്ച ആരാധകര്‍ ട്രെയിലറിലെ ത്രില്ലര്‍ മൂഡ് കണ്ട് ഞെട്ടിയിരിക്കുകയാണ്. മലയാളത്തിന് പുറമെ ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിലും ട്രെയിലര്‍ റിലീസ് ചെയ്തിട്ടുണ്ട്. അജയ് ദേവ്ഗണ്‍, സൂര്യ, നാഗ ചൈതന്യ, രാജ് ബി ഷെട്ടി എന്നിവരാണ് മറ്റ് ഭാഷയിലെ ട്രെയിലറുകള്‍ പുറത്തിറക്കിയത്. ചിത്രം ജൂണ്‍ 19 ന് തിയേറ്ററുകളിലെത്തും. സംവിധായകന്‍ ജിത്തു മാധവനാണ് സിനിമയുടെ തിരക്കഥാകൃത്ത്. സുഷിന്‍ ശ്യാമിന്റേതാണ് സംഗീതം. ഷൈജു ഖാലിജാണ് ഛായാഗ്രഹണം.
ചിദംബരം ഒരുക്കുന്ന ചിത്രം ‘ബാലന്‍’ ട്രെയ്ലര്‍
