കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾ ഇനി ഡൽഹിയിൽ. എം.എൽ.എമാരുമായും ഘടകകക്ഷി നേതാക്കളുമായും ചർച്ച നടത്തി അഭിപ്രായങ്ങൾ സമന്വയിപ്പിച്ച എ ഐ സി സി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും ഇന്നലെ വൈകീട്ട് തന്നെ ഡൽഹിയിലേക്ക് മടങ്ങി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പേരുകളുയർന്ന വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരെ റിപ്പോർട്ട് പരിശോധിച്ച ശേഷം രാഹുൽ ഗാന്ധിയും, മല്ലികാർജുൻ ഖാർഗയും ചർച്ചകൾക്കായി ഡൽഹിക്ക് വിളിപ്പിക്കും. തുടർന്ന് ഞായറാഴ്ചയോടെ ഡൽഹിയിൽ മുഖ്യമന്ത്രി പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
കേരത്തിലെ മുഖ്യമന്ത്രി ചർച്ചകൾ ഇനി ഡൽഹിയിൽ
