വ്യവസായ സമൂഹത്തിൽ നിന്ന് കടുത്ത എതിർപ്പ് ഉയർന്നതിന് പിന്നാലെ കർണാടകയിലെ സംവരണ ബില്ലിനെ കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ. സ്വകാര്യ സ്ഥാപനങ്ങളിൽ കർണാടക സ്വദേശികൾക്ക് സംവരണം നൽകുന്ന ബില്ലിനാണ് അംഗീകാരം നൽകിയത്. കർണാടകയിലെ വ്യവസായ സ്ഥാപനങ്ങളിലും മറ്റ് സ്വകാര്യ സ്ഥാപനങ്ങൾക്കുമാണ് സംവരണച്ചട്ടം ബാധകമാകുക. 50 ശതമാനം മാനേജ്മെന്റ് പദവികളിലും 75 ശതമാനം നോൺ മാനേജ്മെന്റ് ജോലികളിലും കന്നഡ സ്വദേശികളെ നിയമിക്കണമെന്നാണ് ബില്ലിലെ ശുപാർശ. ഗ്രൂപ്പ് സി, ഡി ക്ലാസ് ജോലികൾക്ക് 100 ശതമാനം കർണാടക സ്വദേശികളെ മാത്രമേ നിയോഗിക്കാൻ പാടുളളൂവെന്നും നിലവിൽ മന്ത്രിസഭ അംഗീകരിച്ച ബില്ലിലുണ്ട്. എന്നാൽ വ്യവസായ സംഘടനകളുമായി ചർച്ച ചെയ്ത ശേഷം മാത്രം ബിൽ നടപ്പാക്കാനാണ് സർക്കാർ തീരുമാനം. സമവായമില്ലെങ്കിൽ ഈ നിയമസഭാ സമ്മേളനത്തിൽ ബില്ല് പരിഗണനയ്ക്ക് വരില്ല.
സംവരണ ബില്ലിനെ കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ
