പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സബ്കാ സാഥ് സബ്കാ വികാസ് മുദ്രാവാക്യം ഇനി ബിജെപിക്ക് വേണ്ടെന്ന് പശ്ചിമബംഗാൾ ബിജെപി നേതാവ് സുവേന്ദു അധികാരി. പകരം ആരാണോ ഞങ്ങൾക്കൊപ്പം അവർക്കൊപ്പം നമ്മൾ എന്നായിരിക്കണം ഇനി മുദ്രാവാക്യം. കൊൽക്കത്തയിൽ നടന്ന ബിജെപി നിർവാഹക സമിതി യോഗത്തിലാണ് പരാമർശം. ന്യൂനപക്ഷ മോർച്ച ഇനി പാർട്ടിയിൽ വേണ്ടെന്നും സുവേന്ദു അധികാരി പറഞ്ഞു.
സബ്കാ സാഥ് സബ്കാ വികാസ് മുദ്രാവാക്യം ഇനി ബിജെപിക്ക് വേണ്ടെന്ന് പശ്ചിമബംഗാൾ ബിജെപി നേതാവ്
