വയനാട് ദുരന്തത്തിൽ കേന്ദ്രസഹായം വൈകുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്. ഉത്തരവാദിത്തത്തിൽ നിന്നു കേന്ദ്രം ഒളിച്ചോടുകയാണ് .കേരളം കണക്ക് നൽകാത്തത് കൊണ്ടാണ് കേന്ദ്രം സഹായം അനുവദിക്കാത്തത് എന്ന വാദം തെറ്റാണ്.അമിത് ഷാ എല്ലാവരെയും തെറ്റിദധരിപ്പിക്കുകയാണ്.ഓഗസ്റ്റ് 10 ന് പ്രധാന മന്ത്രി വയനാട്ടിൽ വന്നു.അന്ന് തന്നെ കേരളം ആവശ്യങ്ങൾ ഉന്നയിച്ചു.പിന്നാലെ ഇനം തിരിച്ചു തയ്യാറാക്കി വിശദമായ മെമ്മോറാണ്ടാം നൽകി. 583 പേജുള്ള പഠന റിപ്പോർട്ട് ആണ് കേരളം നൽകിയത്.pdna തയ്യാറാക്കാൻ വൈകി എന്ന കേന്ദ്ര വാദം തെറ്റ്.pdna തയ്യാറാക്കാൻ ചുരുങ്ങിയത് മൂന്നു മാസം വേണം.തൊടുന്യായം പറഞ്ഞു കേന്ദ്രം കേരളത്തെ അവഗണിക്കുന്നു.ആവശ്യപെടുന്ന കണക്ക് നിശ്ചിത മാതൃകയിൽ ഹൈക്കൊടതിയിൽ നൽകും.കണക്ക് ഇല്ലാത്തത് അല്ല കാരണം.കൂടുതൽ വിനിയോഗ സാധ്യത ഉള്ള അധിക സഹായം ആണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ദുരന്തത്തിൽ കേന്ദ്രസഹായം വൈകുന്നതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്
