ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 120 കോടിയോളം രൂപയുടെ അഴിമതി നടന്നുവെന്ന് ആരോപിച്ച് ടൈറ്റാനിയം മുൻ ജീവനക്കാരൻ ജയൻ നൽകിയ ഹർജിയിൽ സിബിഐ അന്വേഷണതിന് ഹൈക്കോടതി ഉത്തരവ്. സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് നിർദേശിച്ചെങ്കിലും സിബിഐ കേസ് ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എം.എല്‍.എ, വികെ ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ അടക്കമുള്ള യുഡിഎഫ് നേതാക്കളാണ് കേസിൽ ആരോപണം നേരിടുന്നത്.
ടൈറ്റാനിയം അഴിമതിയിൽ മുൻ ജീവനക്കാരൻ നൽകിയ ഹർജിയിൽ സിബിഐ അന്വേഷണതിന് ഉത്തരവ്
