ഭാരതാംബ ചിത്ര വിവാദത്തിൽ ഗവർണറെ എതിർപ്പ് അറിയിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. നിയമ വകുപ്പിന്റെ പരിശോധനക്ക് ശേഷമാണ് സർക്കാരിൻ്റെ തീരുമാനം. സർക്കാർ പരിപാടികളിൽ ആർഎസ്എസിൻ്റെ കാവിപ്പതാകയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിക്കുന്നതിൽ എതിർപ്പ് അറിയിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തു. സർക്കാർ പരിപാടികളിൽ ഔദ്യോഗിക ചിഹ്നങ്ങൾ മാത്രമേ ഉപയോഗിക്കാവൂവെന്നും മറ്റ് ചിഹ്നങ്ങൾ ഉപയോഗിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന കാര്യവും മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്ര അർലേകറെ അറിയിക്കും.
ഭാരതാംബ ചിത്ര വിവാദത്തിൽ ഗവർണറെ എതിർപ്പ് അറിയിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം
