തീവ്രവോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഓഫീസറും രാഷ്ട്രീയ പാർട്ടികളുമായുള്ള യോഗത്തിൽ സിപിഐ, സിപിഎം, കോൺഗ്രസ് എന്നീ പാർട്ടികൾ എതിർത്തപ്പോൾ പിന്തുണക്കുന്ന നിലപാടുമായി ബിജെപി. സംസ്ഥാനത്ത് എസ്ഐആർ കൊണ്ടുവരുന്നത് പൗരത്വ നിയമം നടപ്പാക്കാനുള്ള വളഞ്ഞ വഴിയാണെന്ന് സിപിഎമ്മും കോൺഗ്രസും പ്രതികരിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനൊപ്പം എസ്ഐആർ പ്രായോഗികമല്ലെന്ന് സിപിഐ എതിർപ്പ് അറിയിച്ചു. അതേസമയം, എസ്ഐആറിനെ പിന്തുണച്ച് കൊണ്ടായിരുന്നു ബിജെപിയുടെ നിലപാട്. വോട്ടർ പട്ടിക ശുദ്ധീകരണത്തിനുള്ള ശ്രമമാണിത്. മുമ്പ് എസ്ഐആർ നടപ്പാക്കിയപ്പോൾ ഇല്ലാത്ത എതിർപ്പ് ഇപ്പോൾ ഉന്നയിക്കുന്നത് ദുരൂഹമാണെന്നും ഈ രാജ്യത്തെ പൗരന്മാർ അല്ലാത്ത ആരും വോട്ടർ പട്ടികയിൽ ഉണ്ടാകരുത്. എസ്ഐആർ പ്രക്രിയ തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കരുതെന്നും പൗരത്വ രജിസ്റ്ററും എസ്ഐആറും തമ്മിൽ കൂട്ടിക്കെട്ടരുതെന്നും ബിജെപി ആവശ്യപ്പെട്ടു.
തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തെ പിന്തുണക്കുന്ന നിലപാടുമായി ബിജെപി
