കോതമംഗലത്തെ പ്രതിഷേധത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ക്ക് മൂന്ന് മാസത്തേക്ക് കോതമംഗലം പൊലീസ് സ്റ്റേഷന്റെ പരിധിയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെ കോതമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകി. ഇവരോടൊപ്പം അറസ്റ്റിലായ 14 പേര്‍ക്കും ജാമ്യം നൽകിയിട്ടുണ്ട്. ഇതേ തുടർന്ന് പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ മുഹമ്മദ് ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചുവെങ്കിലും ഇത് കോൺഗ്രസ് പ്രവര്‍ത്തകര്‍ തടയുകയാണുണ്ടായത്.
വയോധിക കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം
