കൊട്ടാരക്കരയെ കോട്ടയാക്കിയ തന്നെ സിപിഎം ഒതുക്കിയെന്നും ഒതുക്കിയതിൽ മന്ത്രി കെ എൻ ബാലഗോപാലിന് പങ്കുണ്ടെന്നും യുഡിഎഫ് സ്ഥാനാർത്ഥി അയിഷ പോറ്റി. സൈബർ വേട്ടയ്ക്ക് പിന്നിൽ മന്ത്രിയാണെന്നും മന്ത്രിയുടെ പിന്തുണയോടെ തേജോവധം ചെയ്യുന്നുവെന്നും അയിഷ ആരോപിച്ചു. സമൂഹമാധ്യമങ്ങളിൽ വ്യക്തിഹത്യ നടത്തുകയാണ്. ഇതെല്ലാം ബാലഗോപാലിന്റെ പൂർണ അറിവോടെയാണെന്നും ജനങ്ങൾ തനിക്കൊപ്പമെന്ന് അവർ ഭയപ്പെടുന്നുവെന്നും അയിഷ പോറ്റി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
മന്ത്രി കെ എൻ ബാലഗോപാലിനെതിരെ ആരോപണവുമായി അയിഷ പോറ്റി
