വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല പുനരധിവാസ ഭൂമിക്ക് വേണ്ടി ചിലവായ തുകയെക്കുറിച്ചുള്ള കണക്ക് കള്ളമെന്ന് സിപിഐഎം നേതാവ് എംവി ജയാരജൻ. പിരിച്ച പണം നിർമാണത്തിന് മുൻപേ തീർന്നു എന്നാണ് നേതാക്കൾ പറയുന്നതെന്നും ഇനി വീട് നിർമാണം ആരംഭിക്കാൻ പണം പിരിക്കേണ്ടി വരുമോയെന്നും എംവി ജയരാജൻ ചോദിച്ചു. പിരിച്ച പണം തീർന്നു പോയെന്ന് കെ സി വേണുഗോപാലും കെപിസിസി പ്രസിഡന്റും പറയുന്നുവെന്നും ഭൂമിക്ക് വേണ്ടി ചിലവായ തുകയെക്കുറിച്ച് കള്ളം പറയുന്നത് എന്തിനാണെന്നും എംവി ജയരാജൻ ചോദിച്ചു.
പുനരധിവാസ ഭൂമിക്ക് വേണ്ടി ചിലവായ തുകയെക്കുറിച്ചുള്ള കണക്ക് കള്ളമെന്ന് എംവി ജയാരജൻ
