അതിദാരിദ്യം ഇല്ലാതാക്കിയതാണ് എൽ ഡി എഫ് സർക്കാരിന്റെ പ്രധാന നേട്ടമെന്നും തൊഴിലില്ലായ്മ നിരക്ക് കേരളത്തിൽ പത്ത് വർഷം കൊണ്ട് കുറഞ്ഞുവെന്നും തോമസ് ഐസക്. 72 നിർദേശങ്ങൾ തൊഴിലില്ലായ്മ പരിഹരിക്കാൻ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയെന്നും എന്നാൽ യു ഡി എഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ നടപ്പിലാകാത്തതെന്നും അദ്ദേഹം വിമർശിച്ചു. യു ഡി എഫിനും എൻഡിഎയ്ക്കും വിഭവസമാഹരണത്തിന് കാഴ്ചപ്പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിദാരിദ്ര്യം ഇല്ലാതാക്കിയത് സർക്കാരിന്റെ പ്രധാന നേട്ടമെന്ന് തോമസ് ഐസക്
