വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട ചൂരൽമലയിലെ ശ്രുതിയെ ടി. സിദ്ദിഖ് പറഞ്ഞു പറ്റിച്ചെന്ന ആരോപണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി കെ.റഫീഖ്. 120 ദിവസം കൊണ്ട് ശ്രുതിക്ക് വീട് നൽകുമെന്നാണ് സിദ്ദിഖ് പറഞ്ഞത്, ഇതു വരെ വീടു കൊടുത്തില്ല. വാഗ്ദാനത്തെ തുടർന്ന് ശ്രുതി ടൗൺഷിപ്പിലെ വീട് വേണ്ടെന്ന് വച്ച് 15 ലക്ഷം രൂപ വാങ്ങി ഇപ്പോൾ പണം തിരികെ നൽകാം, ടൗൺഷിപ്പിൽ വീട് അനുവദിക്കണം എന്നാവശ്യപ്പെട്ട് സർക്കാരിന് അപേക്ഷ നൽകിയരിക്കുകയാണെന്നും റഫീഖ് ആരോപിച്ചു. എന്നാൽ കെ റഫീഖിന്റെ ആരോപണം പച്ചക്കള്ളമാണെന്ന് ടി സിദ്ദിഖ് വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റ് പകുതിയായി കട്ട് ചെയ്ത് പ്രചരിപ്പിച്ചു, വീട് സ്പോൺസർ ചെയ്തവർക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ടായിരുന്നു തന്റെ പോസ്റ്റ്. സിപിഐഎം ജില്ലാ സെക്രട്ടറി പോസ്റ്റിലിരുന്ന് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കരുതെന്നും സിദ്ദിഖ് വിമർശിച്ചു.
വയനാട് പുനരധിവാസത്തില്‍ കെ റഫീഖിന്റെ ആരോപണങ്ങള്‍ തള്ളി ടി സിദ്ദിഖ് എംഎല്‍എ
