മധുര തിരുപ്പരങ്കുൺട്രം മലയിലെ ദീപം തെളിക്കൽ ഉത്തരവിനെതിരായ അപ്പീൽ പരിഗണിക്കുന്നത് മദ്രാസ് ഹൈക്കോടതി ഡിസംബർ 12ലേക്ക് മാറ്റി. ദർഗയ്ക്ക് സമീപം ദീപം തെളിക്കാൻ അനുമതി നൽകിയ സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറും ജില്ലാ കളക്ടറും നൽകിയ അപ്പീലിൽ വിശദവാദം 12ന് നടക്കും എന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അതിനിടെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാരിൻറെ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് നിരസിച്ചു.
മധുര തിരുപ്പരങ്കുൺട്രം മലയിൽ ദീപം തെളിക്കുന്നതിനെതിരായ അപ്പീൽ മദ്രാസ് ഹൈക്കോടതി12-ലേക്ക് മാറ്റി
