7

നിര്‍മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് മരുന്നുനിര്‍മാതാക്കള്‍ക്കായി പുതിയ എഐ ടൂളുകള്‍ വികസിപ്പിക്കാനൊരുങ്ങി ആന്ത്രോപിക്. ഇതോടൊപ്പം പരമ്പരാഗത ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ വലിയ താത്പര്യം കാണിക്കാത്തതും അവഗണിക്കുന്നതുമായ രോഗങ്ങള്‍ക്കുള്ള ചികിത്സകള്‍ കണ്ടെത്തുന്നതിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ ‘ക്ലോഡ് സയന്‍സ്’ ഉത്പന്നത്തിനു വേണ്ടി മരുന്നുനിര്‍മാണക്കമ്പനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഇതിലൂടെ ആന്ത്രോപിക് ലക്ഷ്യമിടുന്നത്. ലൈഫ് സയന്‍സ് കമ്പനികള്‍ക്ക് എഐ ടൂളുകള്‍ നിര്‍മിച്ച് നല്‍കുന്നതിനൊപ്പം അവഗണിക്കപ്പെട്ട രോഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കമ്പനി ലക്ഷ്യമിടുന്നു. ആല്‍ഫബെറ്റ്, ആപ്പിള്‍, ആമസോണ്‍ തുടങ്ങിയ മറ്റ് വന്‍കിട ടെക് കമ്പനികളും ആരോഗ്യമേഖലയില്‍ മുന്‍പ് സമാനമായ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *