‘ടോക്‌സിക്: എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍-അപ്പ്‌സ്’ എന്ന ചിത്രത്തിന്റെ പുതിയ വിഡിയോയായ ‘ലേഡീസ് & ലേഡീസ്’ പുറത്തിറങ്ങി. ടോക്‌സിക്കിന്റെ ഡാര്‍ക്ക് ലോകത്തിലെ ശക്തരായ സ്ത്രീ കഥാപാത്രങ്ങളിലേക്കാണ് പുതിയ വിഡിയോ പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്. ധൈര്യവും ആത്മവിശ്വാസവും ഉദ്വേഗവും നിറഞ്ഞ ഈ വിഡിയോ കഥയെ മുന്നോട്ടു നയിക്കുന്ന സ്ത്രീശക്തികളുടെ ഒരു നേര്‍ക്കാഴ്ചയാണ് സമ്മാനിക്കുന്നത്. നയന്‍താര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവര്‍ തങ്ങളുടെ അതിശക്തമായ സാന്നിധ്യത്തിലൂടെ ഓരോ ഫ്രെയിമും സമ്പന്നമാക്കുന്നു. ശക്തവും നിര്‍ണായകവുമായ കഥാപാത്രങ്ങളെയാണ് ഇവര്‍ അവതരിപ്പിക്കുന്നത്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലും റിലീസ് ചെയ്യും. ഓഗസ്റ്റ് 26 ന് ചിത്രം റിലീസ് ചെയ്യും.
‘ടോക്‌സിക്’ ചിത്രത്തിലെ ‘ലേഡീസ് & ലേഡീസ്’ വീഡിയോ
