സൂര്യയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ജയ് ഭീം’, ‘വേട്ടൈയ്യന്‍’ തുടങ്ങിയ സിനിമകളൊരുക്കിയ ടി.ജെ ജ്ഞാനവേല്‍ ആണ് പുതിയ ചിത്രത്തിന്റെ സംവിധാനം. കയാദു ലോഹര്‍ നായികയാവുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ സായ് അഭ്യങ്കര്‍ ആണ്. എസ്.എ. കതിര്‍ ഛായാഗ്രഹണവും ഫിലോമിന്‍ രാജ് എഡിറ്റിംഗും നിര്‍വഹിക്കും. ഹോംബാലെ ഫിലിംസ് ആണ് നിര്‍മാണം. കരിയറിലെ തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം ‘കറുപ്പി’ലൂടെ ബോക്‌സ്ഓഫിസില്‍ സൂര്യ വലിയ തിരിച്ചുവരവ് നടത്തിയിരുന്നു. ആര്‍ ജെ ബാലാജിയുടെ സംവിധാനത്തില്‍ തിയറ്ററുകളിലെത്തിയ ‘കറുപ്പ്’ 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ‘ആവേശ’ത്തിനു ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന സൂര്യ ചിത്രം, വെങ്കി അട്ലൂരിയുടെ ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ എന്നിവയാണ് സൂര്യയുടെ നിലവിലുള്ള പ്രോജക്ടുകള്‍.
സൂര്യയുടെ പുതിയ ചിത്രത്തില്‍ കയാദു ലോഹര്‍
