സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും ഇടിവ്. ഗ്രാമിന് 115 രൂപ കുറഞ്ഞ് 12,905 രൂപയും പവന് 920 രൂപ കുറഞ്ഞ് 1,03,240 രൂപയുമായി. ഇന്നലെ പവന്‍ വില 1,320 രൂപ ഇടിഞ്ഞിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 95 രൂപ കുറഞ്ഞ് 10,610 രൂപയും 14 കാരറ്റിന് ഗ്രാമിന് 75 രൂപ കുറഞ്ഞ് 8,260 രൂപയിലുമെത്തി. 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 45 രൂപ കുറഞ്ഞ് 5,330 രൂപയിലെത്തി. വെളളി വില ഗ്രാമിന് 240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 4,000 ഡോളറിന് താഴേക്ക് പതിച്ച്, ഏകദേശം 3,981 ഡോളര്‍ എന്ന നിരക്കിലെത്തി. കഴിഞ്ഞ എട്ട് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ വീണ്ടും വര്‍ദ്ധിപ്പിച്ചേക്കുമെന്ന സൂചനകളും ശക്തമായ യു.എസ് ഡോളറുമാണ് സ്വര്‍ണത്തിന് തിരിച്ചടിയായത്.
