മലപ്പുറം തിരൂരിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി. കുഞ്ഞിന്റെ അമ്മയും കാമുകനും ബന്ധുക്കളും ചേർന്ന് കൊല നടത്തിയെന്നാണ് പോലീസ് പറയുന്നത്. തമിഴ്നാട്ടുകാരായ ജയസൂര്യൻ, കുഞ്ഞിന്റെ അമ്മ ശ്രീപ്രിയ, കുഞ്ഞിനെ കൊലപ്പെടുത്താൻ കൂട്ടുനിന്ന ബന്ധുക്കൾ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്നു മാസം മുൻപാണ് കൊലപാതം നടത്തിയതെന്നാണ് പൊലീസ് നിഗമനം. പ്രതികളെ തിരൂർ പൊലീസ് ചോദ്യം ചെയ്യുകയാണ്. പോണ്ടിച്ചേരിയിൽ ഭർത്താവിനോടൊപ്പം താമസിക്കുകയായിരുന്ന ശ്രീപ്രിയയെ മൂന്നുമാസം മുൻപാണ് കാണാതായത്. ശ്രീപ്രിയ കാമുകനും കുടുംബത്തോടുമൊപ്പം പുല്ലൂരിൽ വാടകവീട്ടിൽ താമസിച്ചുവരുകയായിരുന്നു. ഇവിടെവെച്ചാണ് കുഞ്ഞിനെ അപായപ്പെടുത്തിയത്. കൂടുതൽ വിവരങ്ങൾ അറിയാൻ പ്രതികളെ ചോദ്യം ചെയ്തുവരുകയാണെന്ന് പൊലീസ് പറഞ്ഞു.
മലപ്പുറം തിരൂരിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി
