അഫ്ഗാനിസ്ഥാനിൽ നിന്ന് മലയാളിയായ ഐഎസ് ഭീകരൻ പിടിയിലായതായി റിപ്പോർട്ട്. അറസ്റ്റ് ചെയ്തത്അഫ്ഗാനിസ്ഥാനി ഏജൻസികൾ ആണെന്നാണ് സൂചന. അറസ്റ്റ് ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിലെ ഉള്ളാട്ടുപാറ സ്വദേശി സനവുള് ഇസ്ലാമിനെയാണ്. ഇയാളുടെ പാസ്പോർട്ടും ഫോട്ടോ അടക്കമുള്ള മറ്റു വിവരങ്ങളും മാധ്യമങ്ങൾ പുറത്തുവിട്ടു. ഇങ്ങനെയാണ് വിവരം പുറത്തിറഞ്ഞത്. ഐ എസ് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ആണ് ഇയാളെ പിടികൂടിയിരിക്കുന്നത് എന്നാണ് വിവരം. നിലവില് സനവുള് ഇസ്ലാം കാണ്ഡഹാര് ജയിലിലാണെന്നും, താജിക്കിസ്ഥാൻ വഴി അഫ്ഗാനിസ്ഥാനിൽ എത്തിയെന്നുമാണ് റിപ്പോര്ട്ടുകൾ. ഈ സംഭവത്തിൽ വിദേശകാര്യ മന്ത്രാലയo ഔദ്യോഗിക സ്ഥിരീകരണങ്ങൾ നൽകിയിട്ടില്ല.
അഫ്ഗാനിസ്ഥാനിൽ നിന്ന് മലയാളിയായ ഐഎസ് ഭീകരൻ പിടിയിലായതായി റിപ്പോർട്ട്
