പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥിന്റെ മരണത്തിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി. പോലീസ് കസ്റ്റഡിയിൽ ആയിരുന്ന മൂന്നുപേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. വെറ്ററിനറി കോളേജ് യൂണിയൻ പ്രസിഡന്റ് കെ അരുൺ, എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരാണ് അറസ്റ്റിൽ ആയത്. ആത്മഹത്യാ പ്രേരണ, മർദ്ദനം, റാഗിങ് നിരോധ നിയമം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികൾക്കെതിരെ ക്രിമിനൽ ഗൂഢാലോചനയ്ക്കുള്ള തെളിവുകളും പോലീസ് ശേഖരിച്ചുവരികയാണ്. ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മറ്റു പ്രതികൾക്കായുള്ള അന്വേഷണം പോലീസ് തുടരുകയാണ്.
സിദ്ധാർത്ഥിന്റെ മരണത്തിൽ അറസ്റ്റിലായ വരുടെ എണ്ണം പത്തായി
