രഞ്ജിത്ത് സജീവ്, നേഹ നസ്നീന് എന്നിവരെ നായികാനായകന്മാരാക്കി സാജിദ് യഹിയ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഖല്‍ബ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ആലപ്പുഴ മുല്ലക്കല്‍’ എന്നു തുടങ്ങുന്ന ഗാനം ഇതിനോടകം മികച്ച അഭിപ്രായങ്ങള്‍ നേടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ തരംഗമായ ഹനാന് ഷാ ആലപിച്ച ഗാനം എഴുതിയിരിക്കുന്നത് സുഹൈല്‍ കോയയാണ്. പ്രകാശ് അലക്സ് ആണ് ഗാനത്തിന്റെ ഈണം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഫാഗ്നന്റെ നാച്വര്‍ ഫിലിം ക്രിയേഷന്‍സിനോടൊപ്പം ചേര്‍ന്ന് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന ‘ഖല്‍ബ്’ല്‍ സിദ്ദിഖ്, ലെന, ജാഫര്‍ ഇടുക്കി എന്നിവരാണ് മറ്റ് സുപ്രധാന വേഷങ്ങളിലെത്തുന്നത്. ഇവര്‍ക്ക് പുറമെ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേര്‍സായ കാര്‍ത്തിക്ക് ശങ്കര്‍, ഷെമീര്‍, ജാസ്സിം ഹാസിം, അബു സലീം, സനൂപ് കുമാര്‍, വിഷ്ണു അഴീക്കല്‍ (കടല്‍ മച്ചാന്) എന്നിവരും ശ്രീധന്യ, മനോഹരി ജോയ്, അംബി, ആതിര പട്ടേല്‍, സരസ ബാലുശേരി, സുര്‍ജിത്ത്, ചാലി പാലാ, സച്ചിന് ശ്യാം, തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. ഖല്‍ബ് ജനുവരിയില്‍ തീയറ്ററുകളിലെത്തും. ഷാരോണ്‍ ശ്രീനിവാസ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ചെയ്തിരിക്കുന്നത് അമല്‍ മനോജാണ്. സാജിദ് യഹിയയും സുഹൈല്‍ എം കോയയും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണങ്ങളും തയ്യാറാക്കിയത്.
‘ഖല്‍ബ്’ ചിത്രത്തിലെ ഗാനം ‘ആലപ്പുഴ മുല്ലക്കല്‍’
