വീട്ടുകാരെയോ മാധ്യമങ്ങളെയോ അറിയിക്കാതെ തകഴിയിൽ ആത്മഹത്യ ചെയ്ത കർഷകൻ കെജി പ്രസാദിന്റെ വീട് കൃഷി മന്ത്രി പി പ്രസാദ് സന്ദർശിച്ചു. ഭവന വായ്പ അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് വേണ്ടത് ചെയ്യുമെന്ന് കുടുംബാംഗങ്ങളോട് മന്ത്രി പി പ്രസാദ് വ്യക്തമാക്കി. അതോടൊപ്പം പ്രസാദിന്റെ കുടുംബത്തിന് സഹായം നൽകുന്ന കാര്യം പരിഗണനയിലെന്ന് ആലപ്പുഴ ജില്ലാ കളക്ടർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജില്ലാ കളക്ടർ സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
തകഴിയിൽ ആത്മഹത്യ ചെയ്ത കർഷകന്റെ വീട് കൃഷി മന്ത്രി പി പ്രസാദ് സന്ദർശിച്ചു
