വൃശ്ചിക പുലരിയിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ പുതിയ മേൽശാന്തി പി.എൻ.മഹേഷ് നമ്പൂതിരി ശബരിമലയിലെ ശ്രീകോവിൽ നട തുറന്നു. പി.ജി.മുരളി നമ്പൂതിരി മാളികപ്പുറം നടയും തുറന്നു. തിരക്ക് കണക്കിലെടുത്ത് പുലർച്ചെ മൂന്നു മണിക്കായിരുന്നു നടതുറക്കൽ. അമ്പതിനായിരത്തിൽ അധികം തീർഥാടകരാണ് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്.
ശബരിമല നട തുറന്നു
