സന്ദീപ് വാര്യ൪ക്ക് കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം നൽകുന്നതിൽ രൂക്ഷ വിമ൪ശനവുമായി മുൻ എഐസിസി അംഗവും കെ.കരുണാകരന്റെ സന്തത സഹചാരിയുമായിരുന്ന വിജയൻ പൂക്കാടൻ. ഫേസ്ബുക്കിലൂടെയായിരുന്നു വിമ൪ശനം. സന്ദീപ് കോൺഗ്രസിലേക്ക് വന്നതു കൊള്ളാമെങ്കിലും സന്ദീപ് വാര്യരുടെ ഉപദേശം കോൺഗ്രസിനോട് വേണ്ടെന്നാണ് പ്രധാന വിമ൪ശനം. നേതാക്കൾക്ക് വിലയിട്ട് വാങ്ങാൻ ഇത് ബിജെപിയല്ല, ബിജെപിയുടെ രീതി പുറത്തു വെച്ചിട്ടു വേണം അകത്തേക്കു കടക്കാനെന്നും, കോൺഗ്രസിലേക്കെത്തിയ സന്ദീപ് കുറച്ച് ഒതുക്കം കാണിക്കണമെന്നുമാണ് കുറിപ്പ്. കോൺഗ്രസ് പ്രത്യയ ശാസ്ത്രത്തിലേക്ക് വരുന്നവരെ സംരക്ഷിക്കും. പക്ഷെ പാ൪ട്ടി നേതൃത്വത്തിലേക്ക് നിരവധി ചെറുപ്പക്കാ൪ നിരന്നു നിൽക്കുന്നുണ്ടെന്നും വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
സന്ദീപ് വാര്യ൪ക്ക് ജനറൽ സെക്രട്ടറി സ്ഥാനം നൽകുന്നതിൽ വിമ൪ശനവുമായി മുതി൪ന്ന കോൺഗ്രസ് നേതാവ്
