വയനാട് ഉരുള്പൊട്ടലുണ്ടായ മേഖലയില് തിരച്ചിലില് നിറഞ്ഞ ഗ്യാസ് സിലിണ്ടറുകള് വെല്ലുവിളിയാകുകയാണ്. പല വീടുകളിൽ നിന്നും കടകളിൽ നിന്നും ഒഴുകി വന്ന 27 ഗ്യാസ് സിലിണ്ടറുകളാണ് മണ്ണ് നീക്കം ചെയ്തപ്പോള് ലഭിച്ചത്. മണ്ണില് പുതഞ്ഞ് ഇനിയും സിലിണ്ടറുകള് ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല് മണ്ണുമാന്തി യന്ത്രങ്ങള് കരുതലോടെയാണ് ഉപയോഗിക്കുന്നത്. ലഭിച്ച സിലിണ്ടറുകള് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
നിറഞ്ഞ ഗ്യാസ് സിലിണ്ടറുകള് തിരച്ചിലിന് വെല്ലുവിളി
