കൊച്ചിയില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന്ന കാറപകടത്തില്‍ പൊലീസ് കേസെടുത്തു. അമിത വേഗത്തില്‍ വാഹനമോടിച്ചതിനാണ് സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്. അര്ജുന് അശോകന്, മാത്യു തോമസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കൊച്ചി എം.ജി റോഡില്‍ വച്ച് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. അര്ജുന് അശോകന്, മാത്യു, സംഗീത് പ്രതാപ് എന്നിവരുള്‍പ്പടെ അഞ്ച് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവര്‍ സഞ്ചരിച്ച കാര്‍ തലകീഴായി മറിയുകയായിരുന്നു. സിനിമയിലെ സ്റ്റണ്ട് മാസ്റ്റര്‍ ആയിരുന്നു കാര്‍ ഓടിച്ചത്.
കൊച്ചിയില്‍ സിനിമാ ചിത്രീകരണത്തിനിടെ നടന്ന കാറപകടത്തില്‍ പൊലീസ് കേസെടുത്തു
