Untitled design 20240508 103532 0000

രാഹുല്‍ ഗാന്ധിക്കും തനിക്കുമെതിരായ ബിജെപിയുടെ പരാതി കോൺഗ്രസിന്റെ പ്രചാരണം അട്ടിമറിക്കാനാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ബിജെപി ഭരണഘടന മാറ്റുമെന്ന് ഖാർഗെയും രാഹുലും പറഞ്ഞുവെന്നും രാജ്യത്ത് വിഭജനമുണ്ടാക്കുന്ന പരാമർശങ്ങൾ നടത്തി എന്നുമായിരുന്നു ബിജെപിയുടെ പരാതി. പരാതിക്ക് പിന്നിൽ തെറ്റായ അനുമാനവും പ്രേരണയുമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടിസിന് നൽകിയ മറുപടിയിൽ ഖർഗെ വിശദീകരിച്ചു. തന്‍റെയും രാഹുലിന്‍റെയും പ്രസ്താവനകൾ ന്യായീകരിക്കാവുന്നതും ബിജെപി നേതാക്കൾ പറഞ്ഞതിനെ അടിസ്ഥാനമാക്കിയുമുള്ളതാണ്. അത് ന്യായമായ രാഷ്ട്രീയ അഭിപ്രായമാണെന്നും എന്നാല്‍ ബിജെപി അവയെ വികലമായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ഖര്‍ഗെ പറയുന്നു. ബി.ജെ.പി നേതാക്കൾ വിഭജന, വർഗീയ പ്രസംഗങ്ങൾ നടത്തിയ പരാതികളിൽ കമ്മീഷൻ നിയമ ലംഘനം കാണാറില്ലെന്നും അദ്ദേഹം വിമർശിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *