കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരനും അമ്മയുണ്ടായിരുന്നെന്നും അവര്‍ ഹൃദയംപൊട്ടിയാണ് മരിച്ചതെന്നും കെ.കെ. രമ എം.എല്‍.എ. വധശിക്ഷ വിധിക്കാതിരിക്കാന്‍ എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തോട് വീട്ടില്‍ പ്രായമായ അമ്മ മാത്രമേ ഉള്ളൂ എന്നായിരുന്നു കിര്‍മാണി മനോജിന്റെ വാദം. ഏറ്റവും മൃഗീയവും ക്രൂരവുമായ കൊലപാതകമാണിത്. അപൂര്‍വ്വമായ കൊലപാതകമാണെന്ന് കോടതിക്ക് ബോധ്യമായിട്ടുണ്ട്, അതിനനുസരിച്ചുള്ള ശിക്ഷ കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, ക്യാപിറ്റല്‍ പണിഷ്മെന്റാണ് ആഗ്രഹിച്ചത്. ഇത്തരം കാര്യങ്ങളൊക്കെ കോടതി വിശദമായി പരിശോധിക്കുന്നുണ്ടെന്നും രമ വ്യക്തമാക്കി.