കേരള വനം നിയമം 4-ാം വകുപ്പ് പ്രകാരം ഏതെങ്കിലും ഭൂമി റിസര്‍വ് വനമായി മാറ്റാനായി സംസ്ഥാന സര്‍ക്കാര്‍ പ്രാഥമിക ഉത്തരവ് പുറപ്പെടുവിച്ചാല്‍ ആ ഭൂമി അപ്പോള്‍ തന്നെ റിസര്‍വ് വനമായി വേർതിരിച്ച് നടപടിക്രമങ്ങളിലേക്ക് പോകുമെന്നും, അവിടെ ജനജീവിതവും കാർഷിക പ്രവർത്തനങ്ങളും അസാധ്യമാകുമെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. അതിനാൽ ചിന്നക്കനാൽ റിസർവനം സംബന്ധിച്ച കരട് വിജ്ഞാപനം മരവിപ്പിക്കുകയല്ല അടിയന്തരമായി റദ്ദാക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചിന്നക്കനാൽ റിസർവ് വനം സംബന്ധിച്ച കരട് വിജ്ഞാപനം റദ്ദാക്കുകയാണ് ചെയ്യേണ്ടതെന്ന് ജോസ് കെ മാണി
