2021 ൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചതാണെന്നും, പിന്നെ എന്ത് പുറത്താക്കലാണിതെന്ന് അറിയില്ലെന്നും എവി ഗോപിനാഥ്. പല തവണ കോൺഗ്രസിലേക്ക് ക്ഷണിച്ചു. സസ്പെൻഷൻ സംബന്ധിച്ച് കത്ത് കിട്ടിയിട്ടില്ല, കൈയ്യിൽ കിട്ടിയാൽ മറ്റു നടപടി സ്വീകരിക്കും.രാജി സ്വീകരിച്ചോ ഇല്ലയോ എന്നത് എനിക്ക് വിഷയമില്ല.ഇതിനെ ഗൗരവമായി എടുക്കുന്നില്ല.കോൺഗ്രസ് അനുഭാവിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
എന്ത് പുറത്താക്കലാണിതെന്ന് അറിയില്ലെന്ന് എവി ഗോപിനാഥ്
