നവകേരള സദസുമായി ബന്ധപ്പെട്ട് കണ്ണൂർ കോർപ്പറേഷനിലെത്തിയത് 514 പരാതികളാണെന്നും, കോർപ്പറേഷന് പരിഹാരം കാണാനാവാത്ത, നഗരസഭയുമായി ഒരു ബന്ധവുമില്ലാത്ത പരാതികളും കൂട്ടത്തിലെത്തി എന്നുമാണ് പരാതി. നഗരസഭാ പരിധിക്ക് പുറത്തുളളയാളുടെ പരാതിയും കോർപ്പറേഷൻ ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. എല്ലാ പരാതിയിലും പരിഹാരം കണ്ട്, പരാതിക്കാരനെ അറിയിച്ച്, റിപ്പോർട്ട് നൽകാനാണ് നിർദേശം. എന്നാൽ തരംതിരിച്ച് നൽകിയതിൽ വന്ന പിഴവാണിതെന്ന് ജില്ലാ ഭരണകൂടം വിശദീകരിക്കുന്നു.
നവകേരള സദസിൽ കിട്ടിയ പരാതികൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നുവെന്ന് പരാതി
