ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് രാഹുൽ ഡി നായരെന്ന 24 കാരൻ മരണത്തിന് കീഴടങ്ങിയത്. പാഴ്സലായി ഹോട്ടലിൽ നിന്ന് വാങ്ങിയ ഷവർമ കഴിച്ചതിന് പിന്നാലെയാണ് ഇദ്ദേഹത്തിന് ആരോഗ്യസ്ഥിതി മോശമായതെന്നാണ് റിപ്പോർട്ട്.പശ്ചാത്തലത്തില്‍ മറ്റ് ഹോട്ടലുകളിലും പരിശോധന ശക്തമാക്കുമെന്ന് തൃക്കാക്കര നഗരസഭ അധ്യക്ഷ. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നെങ്കിൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂവെന്നും മരണകാരണം ഭക്ഷ്യവിഷബാധയെന്ന് വ്യക്തമായാൽ കർശന നടപടിയെന്നും നഗരസഭ അധ്യക്ഷ കൂട്ടിച്ചേര്‍ത്തു.
പരിശോധന ശക്തമാക്കുമെന്ന് തൃക്കാക്കര നഗരസഭ അധ്യക്ഷ
