കാലടി സംസ്കൃത സർവ്വകലാശാല ക്യാമ്പസിൽ ഒക്ടോബര്‍ 16 ന് നടത്താൻ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് മാറ്റി വെച്ചു. തുടര്‍ച്ചയായി പെരുമാറ്റച്ചട്ടം ലംഘിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് താത്കാലികമായി നിര്‍ത്തിവച്ചതെന്ന് സർവ്വകലാശാല വിശദീകരിച്ചു. നാമനിര്‍ദേശ പത്രിക സമർപ്പണവും സൂക്ഷ്മ പരിശോധനയും പൂര്‍ത്തിയായ ശേഷമാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. പുതുക്കിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അട്ടിമാറിക്കാനുള്ള ശ്രമമാണെന്ന് എസ് എഫ് ഐ ആരോപിച്ചു.
കാലടി സംസ്കൃത സർവ്വകലാശാല ക്യാമ്പസിലെ തെരഞ്ഞെടുപ്പ് മാറ്റി വെച്ചു
