പ്രായമാകുന്നതിന്റെ പുറമെയുള്ള ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ചില ഭക്ഷണങ്ങള്‍ നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് സഹായിക്കുമെന്ന് വെല്‍നസ് ഇന്‍ഫ്ലുവന്‍സറായ സറീന മനെന്‍കോവ പറയുന്നു. ആരോഗ്യകരമായ ചര്‍മം, ഊര്‍ജ്ജം, പ്രതിരോധശേഷി എന്നിവ വാര്‍ദ്ധക്യത്തിലും നമ്മെ ചെറുപ്പമായിരിക്കാന്‍ സഹായിക്കും. ദഹിക്കാന്‍ എളുപ്പമുള്ള പ്രോട്ടീനും ധാരാളം ഒമേഗ-3 ഫാറ്റിആസിഡുകളും അടങ്ങിയ സാല്‍മണ്‍ പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങള്‍ ശരീര വീക്കം കുറയ്ക്കുന്നതിനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും, ചര്‍മത്തിന്റെ സമഗ്രത മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. കാരറ്റ്, മത്തങ്ങ, മധുരക്കിഴങ്ങ്, ബീറ്റ്റൂട്ട് തുടങ്ങിയ പച്ചക്കറികളില്‍ ബീറ്റാ കരോട്ടിന്‍, ലൈക്കോപീന്‍ തുടങ്ങിയ കരോട്ടിനോയിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇവയില്‍ കലോറി കുറവാണ്. വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും കൊണ്ട് നിറഞ്ഞ പച്ചക്കറികള്‍ ദിവസവും ഡയറ്റില്‍ ചേര്‍ക്കണം. പതിവായി നട്സ് കഴിക്കുന്നത് വാര്‍ദ്ധക്യം വൈകിപ്പിക്കാനും പ്രായവുമായി ബന്ധപ്പെട്ട രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. പുളിപ്പിച്ച ഭക്ഷണങ്ങള്‍ ആരോഗ്യകരമായ വാര്‍ദ്ധക്യത്തിനുള്ള ഏറ്റവും മികച്ച ഭക്ഷണമാണ്. രോഗപ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കോശ വ്യത്യാസത്തെയും ജീന്‍ പ്രകടനത്തെയും പ്രോബയോട്ടിക്സിന് സ്വാധീനിക്കാനും, വാര്‍ദ്ധക്യത്തിനെതിരായ ഗുണങ്ങള്‍ നല്‍കാനും കഴിയുമെന്ന് ഗവേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
