4 6

ഇന്ത്യയില്‍ ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ചെക്ക് റിപ്പബ്ലിക്കന്‍ വാഹന നിര്‍മാതാക്കളായ സ്‌കോഡ അഞ്ചു ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചു എന്ന നാഴികക്കല്ലും പിന്നിട്ടിരിക്കുന്നു. കൈലാഖ് മുതല്‍ ഏറ്റവും ഒടുവില്‍ രാജ്യത്ത് പുറത്തിറങ്ങി നിമിഷങ്ങള്‍ കൊണ്ട് വിറ്റുതീര്‍ന്ന ഒക്ടാവിയ ആര്‍ എസ് എന്ന പെര്‍ഫോമന്‍സ് സെഡാന്‍ വരെ തൊട്ടതെല്ലാം പൊന്നാക്കി മാറ്റുകയാണ് സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ സ്‌കോഡ. നവംബര്‍ മാസത്തിലെ വില്‍പന കണക്കുകള്‍ കൂടി കണക്കിലെടുത്താണ് സ്‌കോഡയുടെ ഈ നേട്ടം. കഴിഞ്ഞ നവംബറില്‍ 5491 യൂണിറ്റ് വാഹനങ്ങളാണ് സ്‌കോഡ നിരത്തിലെത്തിച്ചത്. മറ്റു വാഹന നിര്‍മാതാക്കളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ഈ വില്‍പന കണക്ക് ചെറുതെന്നു തോന്നാമെങ്കിലും 2024 നവംബറിനെ അപേക്ഷിച്ച് 90 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. വിപുലീകരിച്ച നെറ്റ്വര്‍ക്കുകള്‍, വാഹനങ്ങള്‍ക്ക് നല്‍കുന്ന മികച്ച ഓഫറുകള്‍, ഓരോ സെഗ്മെന്റിലും ഉല്‍പന്നങ്ങളുടെ നീണ്ട നിര എന്നിങ്ങനെ നീളുന്നു അഞ്ചു ലക്ഷം എന്ന മാന്ത്രിക സംഖ്യ തൊടാന്‍ സ്‌കോഡയെ സഹായിച്ച ഘടകങ്ങള്‍.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *