ഒരു പീലിക്കണ്ണിന്റെ ഘനനീലിമപോലെ, ആഴത്തിലും പൊലിമയിലും ജീവിതത്തിന്റെ അവസ്ഥാന്തരങ്ങള്‍ പ്രതിഫലിപ്പിക്കുകയാണ് ഈ കഥകള്‍. പ്രണയവും കാത്തിരിപ്പും ഏകാന്തതയും കുടുംബസൗഖ്യവും തിരസ്കാരവും ഒക്കെയായി, ജീവിതത്തിന്റെ നിറമുള്ളതും നിറംകെട്ടതുമായ തൂവലുകള്‍ ഈ താളുകളിലാകെ ചിതറിക്കിടക്കുന്നു. നടന്നുതീര്‍ത്ത വഴിയില്‍നിന്ന് പെറുക്കിക്കൂട്ടിയ തൂവലുകള്‍ കൊണ്ട് സ്വപ്നക്കൂടൊരുക്കുവാന് ശ്രമിക്കുന്നവരേയും, ഓര്‍മ്മകള്‍ക്ക് ശ്രാദ്ധകര്‍മ്മം ചെയ്യുന്നവരേയും, അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍’ എന്ന് ഒരുവേള കൊതിക്കുന്നവരേയും ഈ കഥാവഴിയില്‍ നിങ്ങള്‍ കണ്ടുമുട്ടും; ഉച്ചസൂര്യന്റെ താപവും പൗര്‍ണമിചന്ദ്രന്റെ തണുപ്പും ചാഞ്ഞുവീഴുന്ന വഴിയില്‍. ‘കൊഴിഞ്ഞ പീലികള്‍’. ഡോ. കെ. ആര്. ലീനാപാര്വ്വതി. സണ്‍ഷൈന്‍ ബുക്ക്സ്. വില : 190 രൂപ.
