ദഹനം നടക്കുന്നത് ആമാശയത്തില്‍ ആണെങ്കിലും തുടക്കം വായില്‍ നിന്നാണ്. ഭക്ഷണം നന്നായി ചവയ്ക്കുക എന്നതാണ് ദഹനത്തിന്റെ ആദ്യ ഘട്ടം. ഇത് പോഷകങ്ങളെ ശരിയായ രീതിയില്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യാനും അമിതമായ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാനും സഹായിക്കും. ചവയ്ക്കുന്നത് പിഴച്ചാല്‍ ദഹനം താറുമാറാകും. ഭക്ഷണം 32 തവണയെങ്കിലും ചവയ്ക്കാന്‍ ശ്രമിക്കുക. എന്നാല്‍ കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ച് ഇതില്‍ മാറ്റം വരുത്താം, മാംസം, നട്സ് പോലുള്ള കട്ടിയുള്ള ഭക്ഷണങ്ങള്‍ 40 തവണ വരെ ചവയ്ക്കണം. തണ്ണിമത്തന് പോലെ മൃദുവും ജലാംശമുള്ളതുമായ ഭക്ഷണങ്ങള്‍ക്കിത് 10-15 തവണ മാത്രം മതിയാകും. ഭക്ഷണം മൃദുവായി, ഏകദേശം കുഴമ്പ് രൂപത്തിലായി, തരികള്‍ ഇല്ലാതായാല്‍ മാത്രം വിഴുങ്ങുക. ചവയ്ക്കുന്നതിനൊപ്പം വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. വിഴുങ്ങിയതിന് ശേഷം മാത്രം കുടിക്കുക. ഭക്ഷണം കഴിക്കുമ്പോള്‍ അമിതമായി വെള്ളം കുടിക്കുന്നത് ദഹനരസങ്ങളുടെ വീര്യം കുറയ്ക്കുന്നു. ചവയ്ക്കുന്നത് ഉമിനീര് ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു, ഇത് ഭക്ഷണാവശിഷ്ടങ്ങളെ കഴുകിക്കളയുകയും ആസിഡുകളെ നിര്‍വീര്യമാക്കുകയും ചെയ്ത് വായിലെ പിഎച്ച് സന്തുലിതമാക്കുന്നു. മെച്ചപ്പെട്ട ദഹനം ഊര്‍ജ്ജനില വര്‍ധിപ്പിക്കുന്നു. കായിക പ്രകടനം, മാനസികാരോഗ്യം എന്നിവ മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിച്ചേക്കാം.
