സീ സ്റ്റുഡിയോയുമായി സഹകരിച്ച് മാക്‌സ് മാര്‍ക്കറ്റിംഗ് അവതരിപ്പിക്കുന്ന ‘ദശാവതാരം’ എന്ന ചിത്രത്തിന്റെ മലയാളം പതിപ്പിലെ രംഗപൂജ ഗാനം പുറത്ത്. മറാഠിയിലെ ബ്ലോക്ക്ബസ്റ്റര്‍ ആയി മാറിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പ് ഡിസംബര്‍ 12 ന് കേരളത്തില്‍ റിലീസ് ചെയ്യും. എ വി പ്രഫുല്‍ചന്ദ്ര സംഗീതമൊരുക്കിയ ഗാനത്തിന് വരികള്‍ രചിച്ചത് ഗുരു താക്കൂര്‍ ആണ്. അജയ് ഗോഗവാലെ മറാഠിയില്‍ ആലപിച്ച ഈ ഗാനത്തിന് വിവേക് നായിക്, സന്തോഷ് ബോട്ടെ, മങ്കേഷ് ഷിര്‍ക്കെ, ശിശിര്‍ സപ്ലെ, ജനാര്‍ദന്‍ ധത്രക്, ഉമേഷ് ജോഷി എന്നിവരാണ് പിന്നണിയില്‍ ശബ്ദം നല്‍കിയിരിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മറാഠി ചിത്രത്തിന്റെ മലയാളം പതിപ്പ് കേരളത്തില്‍ തിയറ്റര്‍ റിലീസായെത്തുന്നത്. ദിലീപ് പ്രഭാവല്‍ക്കര്‍, മഹേഷ് മഞ്ജരേക്കര്‍, ഭരത് ജാദവ്, സിദ്ധാര്‍ത്ഥ് മേനോന്‍, പ്രിയദര്‍ശിനി ഇന്‍ഡാല്‍ക്കര്‍, വിജയ് കെങ്കറെ, രവി കാലെ, അഭിനയ് ബെര്‍ഡെ, സുനില്‍ തവാഡെ, ആരതി വഡഗ്ബാല്‍ക്കര്‍, ലോകേഷ് മിത്തല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
