14 വര്‍ഷത്തിന് ശേഷം സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയില്‍ സാംസംഗിനെ മറികടക്കാനൊരുങ്ങി ആപ്പിള്‍. ഇക്കൊല്ലം 24.3 കോടി സ്മാര്‍ട്ട്ഫോണുകള്‍ ഷിപ്പ്മെന്റ് നടത്താന്‍ ആപ്പിളിന് കഴിയുമെന്ന് ടെക്നോളജി മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ കൗണ്ടര്‍പോയിന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. സാംസംഗ് ഷിപ്പ്മെന്റ് 23.5 കോടിയില്‍ ഒതുങ്ങും. ആഗോള സ്മാര്‍ട്ട്ഫോണ്‍ വിപണിയുടെ 19.4 ശതമാനം സ്വന്തമാക്കാനും ആപ്പിളിന് ഇക്കൊല്ലം കഴിയും. സാംസംഗിന്റേത് 18.7 ശതമാനത്തിലേക്ക് താഴുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബറില്‍ റിലീസ് ചെയ്ത ഐഫോണ്‍ 17 സീരീസ് ഫോണുകളാണ് ആപ്പിളിന്റെ തലവര മാറ്റിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പിളിന്റെ പ്രധാന വിപണികളായ യു.എസിലും ചൈനയിലും ഐഫോണ്‍ 17 സീരീസ് ഫോണുകള്‍ക്ക് വലിയ ഡിമാന്‍ഡാണ് അനുഭവപ്പെട്ടത്. നിലവിലെ വളര്‍ച്ച തുടരാനായാല്‍ 2029 വരെ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ ഒന്നാമന്‍ ആപ്പിളായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ തുടരുന്നു. 2023നും 2025ന്റെ ആദ്യ പകുതിയിലുമായി 35.8 കോടി ഐഫോണുകളാണ് വില്‍പ്പന നടന്നത്.
സാംസംഗിനെ മറികടക്കാനൊരുങ്ങി ആപ്പിള്‍
