തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിന് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാൻ പ്രവര്‍ത്തിച്ചുവെന്ന് യുഡിഎഫ് കോഴിക്കോട് ജില്ലാക്കമ്മറ്റിയുടെ ആരോപണം. ജൂലൈ 23 ന് പ്രസിദ്ധീകരിച്ച പട്ടിക വൻ അബദ്ധമാണെന്നും പുതിയ വോട്ടർമാരെ ചേർക്കാനുളള സമയം അനുവദിച്ചില്ല, നിരവധി വോട്ടർമാരുടെ പേരുകൾ പട്ടികയിൽ ഇല്ല എന്നാണ് പരാതി.വോട്ടര്‍പട്ടികയില്‍ നിന്ന് അര്‍ഹരായവരും പുറത്തായി എന്നാണ് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ അഹമ്മദ് പുന്നക്കൽ പറയുന്നത്. സിപിഎമ്മിന് അനുകൂലമല്ലാത്തവരെ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി ഉത്തരേന്ത്യയിൽ ബിജെപി നടത്തുന്നതിന് സമാനമായ വോട്ടർ പട്ടിക തട്ടിപ്പാണിത് ക്രമക്കേടിനെതിരെ പ്രതികരിക്കും എന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വോട്ടര്‍ പട്ടികയില്‍ തിരിമറി നടത്തി എന്ന് ആരോപണം
