ധനുഷിന്റേതായി വരാനിരിക്കുന്ന ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നാണ് ‘കുബേര’. തെലുങ്ക് സംവിധായകന്‍ ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന ചിത്രം ഒരേ സമയം തമിഴിലും തെലുങ്കിലുമായാണ് ഒരുങ്ങുന്നത്. പാന്‍ ഇന്ത്യന്‍ റിലീസ് ആയി പ്ലാന്‍ ചെയ്തിരിക്കുന്ന ചിത്രത്തില്‍ ധനുഷിനൊപ്പം നാഗാര്‍ജുന, രശ്മിക മന്ദാന, ജിം സര്‍ഭ്, ദലീപ് തഹീല്‍, തരുണ്‍ അറോറ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം ആയ ആമസോേണ്‍ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ ആഫ്റ്റര്‍ തിയട്രിക്കല്‍ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ധനുഷിന്റെ കരിയറിലെ ഏറ്റവും മികച്ച ഒടിടി റൈറ്റ്‌സ് തുകയാണ് ചിത്രം നേടിയിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ചിത്രം പ്രാഥമികമായി തമിഴിലും തെലുങ്കിലുമായി ആയതിനാല്‍ ഇതിന്മേലുള്ള വാണിജ്യപരമായ പ്രതീക്ഷകളും ഏറെയാണ്. 90 കോടി ബജറ്റില്‍ പ്ലാന്‍ ചെയ്തിട്ട് 120 കോടിക്ക് പൂര്‍ത്തിയായ ചിത്രമാണ് ഇത്. ജൂണ്‍ 20 നാണ് ചിത്രത്തിന്റെ ആഗോള റിലീസ്.
ധനുഷ് ചിത്രം ‘കുബേര’ നേടിയത് വലിയ ഒടിടി റൈറ്റ്‌സ്
