ആഗോള റസ്റ്റോറന്റ് വ്യവസായത്തിലെ മുന്‍നിര ബ്രാന്‍ഡായ പിസ ഹട്ട് മുറിച്ചു വിറ്റു. കെ.എഫ്.സി, ടാകോ ബെല്‍ എന്നിവയുടെ കൂടി മാതൃകമ്പനിയായ യം ബ്രാന്‍ഡ്‌സാണ് ചൈനയില്‍ മാത്രം പിസ ഹട്ട് നിലനിര്‍ത്തി ബാക്കി മുഴുവനായി സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ലോംഗ്‌റേഞ്ച് ക്യാപിറ്റലിന് 150 കോടി ഡോളറിന് വിറ്റത്. 600 ഡോളറിന്റെ കടത്തില്‍ തുടങ്ങി 20,000 ഔട്ട്‌ലെറ്റുകളിലേക്ക് പടര്‍ന്നു പന്തലിച്ച ചരിത്രമാണ് പിസ ഹട്ടിന്റേത്. ഒടുവില്‍ 2.7 ബില്യണ്‍ ഡോളറിന്റെ വമ്പന്‍ ഇടപാടില്‍ പിസ്സ സാമ്രാജ്യം വിഭജിക്കപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ യം ബ്രാന്‍ഡ്‌സ് പിസ്സ ഹട്ടിനെ രണ്ട് ഭാഗങ്ങളാക്കി വില്‍ക്കുകയാണ്. ചൈനയ്ക്ക് പുറത്തുള്ള 15,500-ത്തിലധികം റെസ്റ്റോറന്റുകളുള്ള ബിസിനസ് സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ലോംഗ്‌റേഞ്ച് ക്യാപിറ്റലിന് 1.5 ബില്യണ്‍ ഡോളറിന് കൈമാറും. ചൈനയിലെ 4,375 സ്റ്റോറുകളുള്ള ബിസിനസ് യം ചൈന 1.2 ബില്യണ്‍ ഡോളറിന് സ്വന്തമാക്കും. ആകെ ഇടപാട് മൂല്യം 2.7 ബില്യണ്‍ ഡോളര്‍.
