Untitled design 20250112 193040 0000

 

സംസ്ഥാനത്ത് തൃശൂരിലും കണ്ണൂരിലും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തൃശൂർ അരിമ്പൂരിൽ രണ്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 66 വയസ്സുള്ള വയോധികനും 60 വയസ്സുള്ള ഭാര്യയ്ക്കും ആണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

 

സംസ്ഥാനത്ത് ഷിഗെല്ലാ രോഗികളുടെ എണ്ണം രണ്ടക്കം കടന്നു. ഇന്ന് 12 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മലപ്പുറത്ത് ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തു. പ്രതിദിന ഡെങ്കികേസുകളുടെ എണ്ണവും 100 കടന്നു. അതിനിടെ, മൂന്ന് ദിവസത്തെ തീവ്ര ശുചീകരണ യ‍ജ്ഞത്തിന് ആരോഗ്യവകുപ്പ് നിർദ്ദശം നൽകി.

 

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടിയുടെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒൻപത് മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് വീണ പുറത്തിറങ്ങിയത്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് വീണ പ്രതികരിച്ചില്ല. കൂടുതൽ ചോദ്യം ചെയ്യലിനായി വീണയെ ഇനിയും വിളിപ്പിക്കും.

 

സംസ്ഥാനത്ത് പിഎം ശ്രീ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുന്നതിനിടെ പ്രതികരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പിഎം ശ്രീയിൽ കേരളത്തിൻറെ തുടർ നടപടികൾ പ്രതീക്ഷിക്കുന്നതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പുതിയ തീരുമാനത്തെക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

 

യുഡിഎഫ് സർക്കാരിന്റെ ദിശ വ്യക്തമാണെന്നും വന്ദേമാതരം മുഴുവൻ ചൊല്ലിയിട്ടും ലോക്ഭവനെ അതൃപ്തി അറിയിച്ചില്ലെന്നും സിപിഎം നേതാവ് എം സ്വരാജ്. സംഘപരിവാർ ആഭിമുഖ്യമുള്ള സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനെ തെരഞ്ഞ് പിടിച്ച് മുഖ്യമന്ത്രി സെക്രട്ടറിയാക്കി. എംജി, വിസി നിയമനത്തിലും സിന്റികേറ്റ് ആർഎസ്എസ് ശാഖയാക്കിയപ്പോഴും മുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും പ്രതികരിച്ചില്ലെന്നും സ്വരാജ് പറഞ്ഞു.

 

പിഎം ശ്രീ പദ്ധതി വിവാദത്തിൽ പ്രതികരണവുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ. എന്തുകൊണ്ട് പദ്ധതി റദ്ദ് ആക്കുന്നില്ല എന്ന് മുഖ്യമന്ത്രിയോട് ചോദിക്കണമെന്നും ചരിത്ര സത്യങ്ങൾക്ക് എതിരാണെങ്കിൽ പദ്ധതി നടപ്പിലാക്കരുതെന്നും ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു.

 

പി.എം. ശ്രീ പദ്ധതിയിൽ നിന്നും എൽഡിഎഫ് സർക്കാർ പിന്മാറിയിട്ടില്ലെന്നും, പദ്ധതിയുടെ ഭാഗമായ പണം സർക്കാർ കൈപ്പറ്റി എന്നുമുള്ള മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ സത്യവിരുദ്ധമാണെന്ന് സിപിഎം നേതാവ് കെഎൻ ബാലഗോപാൽ എംഎൽഎ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറയുകയാണ് മുഖ്യമന്ത്രി. വഹിക്കുന്ന സ്ഥാനത്തിന്റെ പ്രാധാന്യം പോലും മാനിക്കാതെയുള്ള അഭിപ്രായങ്ങളാണ് സതീശനെന്ന് കെഎൻ ബാലഗോപാൽ പരിഹസിച്ചു.

 

കാഞ്ഞങ്ങാട് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസിൽ സാമ്പത്തിക തിരിമറി നടന്നതായി പരാതി. അംഗങ്ങളിൽ നിന്ന് പിരിച്ചെടുത്ത അംശാദായം ബോർഡിൽ അടയ്ക്കാതെ തട്ടിയെടുത്തെന്ന കേസിൽ രണ്ട് താൽക്കാലിക ജീവനക്കാർക്കെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. ബോർഡ് എക്സിക്യൂട്ടീവ് ഓഫീസറുടെ പരാതിയിലാണ് നടപടി.

 

കൊച്ചിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണനെ കാപ്പ നിയമപ്രകാരം വീണ്ടും കരുതൽ തടങ്കലിലാക്കി. മുൻപ് കാപ്പ ചുമത്തി പുറത്തിറങ്ങിയ ശേഷവും കുറ്റകൃത്യങ്ങൾ തുടർന്നതിനെ തുടർന്നാണ് ഇയാളെ എറണാകുളം ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം വിയ്യൂർ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റിയത്.

 

കോതമംഗലത്ത് കോളേജിൽ മോഷണം. നെല്ലിമറ്റം മാർ ബസേലിയസ് ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലാണ് മോഷണം നടന്നത്. ഡ്രോണും ലാപ്ടോപ്പും നഷ്ടമായതായി കോളേജ് അധികൃതർ പറഞ്ഞു. ലോക്കർ തകർത്ത് പണം കവരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

 

പുനലൂർ പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറിയ യുവാവ് സ്റ്റേഷൻ ഹൗസ് ഓഫീസറെ ആക്രമിച്ച് മൂക്കിടിച്ചു തകർത്തു. സുഹൃത്തിനെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കാനെത്തിയ കരവാളൂർ സ്വദേശി വിജോയിയാണ് ആക്രമണം നടത്തിയത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പോലീസുകാരെ ആക്രമിച്ചതിനും ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു.

 

സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം, കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. ഈ മാസം 21 മുതൽ വീണ്ടും മഴ ശക്തമാകുമെന്നാണ് അറിയിപ്പ്.

 

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. ജൂൺ 30 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. എൽനിനോ കാരണം വൈദ്യുതി ലഭ്യതയിൽ വലിയ കുറവാണ് ഉണ്ടായത്.

 

കുന്നംകുളത്തിനടുത്ത് പെരുമ്പിലാവില്‍ വന്‍ കഞ്ചാവ് വേട്ട. 38 കിലോ കഞ്ചാവുമായി രണ്ട് പേരാണ് പൊലീസിന്‍റെ പിടിയിലായത്. കുന്നംകുളത്തിനടുത്ത് പെരുമ്പിലാവ് പട്ടാമ്പി റോഡില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വാഹന പരിശോധനയ്ക്കിടെ പൊലീസ് വാഹനത്തെ ഇടിച്ച് രക്ഷപെടാന്‍ ശ്രമിച്ച യുവാക്കളെയാണ് കഞ്ചാവുമായി പിടികൂടിയത്.

 

ശരീര സൗന്ദര്യമത്സര വിജയി ഷിനു ചൊവ്വയുടെ പരിശീലനം നീട്ടിവയ്ക്കാൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദ്ദേശം. ഷിനു ചൊവ്വയെ പൊലീസ് ഇൻസ്പെക്ടറായി നിയമിച്ചതിൽ ഡിജിപിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

ശബരിമലയിലെ ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ മേൽക്കൂരയിൽ വീണത് നെയ്യ് തന്നെയാണെന്ന് സ്ഥിരീകരിച്ചു. മൂന്നിടത്തായിരുന്നു നിറ വൃത്യാസം ശ്രദ്ധയില്‍പ്പെട്ടത്. ഇവിടെ കഴുകി വൃത്തിയാക്കി. സ്പെഷ്യൽ കമ്മീഷണറുടെ അനുമതിയോടെയാണ് മേൽക്കൂര കഴുകിയത്. ഇതര സംസ്ഥാനത്ത് നിന്നുള്ള തീർത്ഥാടകരാണ് മേൽക്കൂരയിലേക്ക് നെയ്യൊഴിച്ചതെന്നും കണ്ടെത്തി.

 

പകർച്ചവ്യാധി പ്രതിരോധത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് ഡ്രൈ ഡേ. മഴക്കാല പൂർവശുചീകരണത്തിലെ പോരായ്മകൾ കണക്കിലെടുത്താണ് തീരുമാനം.

 

ഗവൺമെന്റ് പ്ലീഡർ നിയമനത്തിലെ ചട്ടലംഘനത്തിലും പിഎംശ്രീ സ്കൂൾ പദ്ധതി നടപ്പാക്കുന്നതിലും സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ മന്ത്രി പി. രാജീവ് രംഗത്ത്. പ്ലീഡർ നിയമനത്തിൽ രാജി കൊണ്ട് വിവാദം അവസാനിക്കില്ലെന്നും, പിഎംശ്രീ വിഷയത്തിൽ യുഡിഎഫും ബിജെപിയും തമ്മിൽ ‘യഥാർത്ഥ ഡീൽ’ നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

 

കോക്റോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത്ത് ദീപ്കെയെ കൈയേറ്റം ചെയ്ത കേസിൽ ജാമ്യം ലഭിച്ച പ്രതികൾക്ക് പൊലീസ് സ്റ്റേഷന് പുറത്ത് വൻ സ്വീകരണം. ആൾക്കൂട്ടം പ്രതികളെ മുദ്രാവാക്യം വിളികളോടെ പൂമാലയിട്ട് സ്വീകരിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

 

സമുദ്ര രംഗത്തെ സുരക്ഷയ്ക്കായി രാജ്യങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. നാവികർക്ക് ഭയമില്ലാതെ ജോലി ചെയ്യാനാകണമെന്നും ജി 7 നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ മോദി പറഞ്ഞു. അതിനിടെ, പരസ്പരം പുകഴ്ത്തി മോദിയും ട്രംപും രംഗത്തെത്തി.

 

ദില്ലിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ് സ്‌പെഷൽ സെൽ. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ഐഎസ്ഐ ഹാൻഡ്‌ലർ ഷഹ്സാദ് ഭട്ടിയുമായി ബന്ധമുള്ള സംഘമാണ് പിടിയിലായത്. ദില്ലിയിലും അയൽ സംസ്ഥാനങ്ങളിലുമുള്ള പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

 

 

നിരോധനത്തിനെതിരെ ടെലഗ്രാം നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിന് നോട്ടീസ്. ദില്ലി ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്. നാളെ രണ്ടരയ്ക്ക് കേസ് വീണ്ടും പരിഗണിക്കും. കേട്ടു കേൾവി ഇല്ലാത്ത നടപടിയാണ് സർക്കാരിൻ്റേതെന്ന് ടെലഗ്രാം കോടതിയിൽ വാദിച്ചു. എന്നാൽ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിരോധനം എന്നായിരുന്നു കേന്ദ്രത്തിൻ്റെ മറുപടി

 

ശ്രീ ജ‍യദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാ‍ർഡിയോ വാസ്കുലാ‍ർ സയൻസസ് ആന്റ് റിസർച്ചിൽ 24 മണിക്കൂറിനിടെ മരിച്ചത് 11 രോഗികൾ. ഹൃദ്രോഗത്തിന് ചികിത്സ തേടിയെത്തിയ 77 രോഗികളിൽ 11 രോഗികളാണ് ഇന്നലെ രാവിലെ എട്ടിനും ഇന്ന് രാവിലെ എട്ടിനും ഇടയിൽ മരിച്ചത്.ആശുപത്രി അധികൃതരുടെ വീഴ്ചയാണ് കൂട്ടമരണത്തിന് കാരണമെന്ന് ആരോപിച്ച് രോഗികളുടെ കൂട്ടിരുപ്പുകാർ രംഗത്തെത്തി.

 

റെയിൽവേയുമായി നിയമപോരാട്ടം നടത്തി റീഫണ്ട് തുക ഇനത്തിൽ നഷ്ടമായ അഞ്ച് രൂപ തിരികെ വാങ്ങി 41കാരൻ. പഞ്ചാബിലെ ലുധിയാന സ്വദേശിയായ പ്രേംജിത്ത് സിങ് ആണ് ഉപഭോക്തൃ കോടതിയിൽനിന്ന് അനുകൂല വിധി നേടിയത്.

 

ഇന്ത്യ പാകിസ്ഥാനെതിരെ വീണ്ടും സൈനിക നീക്കത്തിന് തയ്യാറെടുക്കുന്നുവെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചരണം. ഓപ്പറേഷൻ സിന്ദൂർ 2.0 നുള്ള തയ്യാറെടുപ്പുകൾ നിർദ്ദേശിച്ചുകൊണ്ട് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് സൈനിക വിഭാഗങ്ങൾക്ക് അയച്ച കത്തെന്ന പേരിൽ ഓൺലൈനിൽ പ്രചരിക്കുന്ന ലെറ്റർ വ്യാജമാണാണെന്ന് പിഐബി ഫാക്ട് ചെക്ക് വിഭാഗം അറിയിച്ചു.

 

നീറ്റ് യുജി പുനപരീക്ഷയ്ക്ക് മുന്നോടിയായി മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കള്ളനെ പിടിക്കുന്നതിന് പകരം ഇരയുടെ വീടിന് പൂട്ടിടുക എന്ന് പറയുന്നതുപോലെ ആണ് കേന്ദ്രത്തിൻ്റെ നടപടിയെന്ന് രാഹുൽ പരിഹസിച്ചു.

 

 

ബിജെപി വിട്ട് ആരംഭിച്ച ‘വി ദ ലീഡേഴ്സ്’ മൂവ്മെൻ്റ് ജൂലൈ മാസത്തോടെ രാഷ്ട്രീയ പാർട്ടിയായി മാറുമെന്ന് കെ അണ്ണാമലൈ. ‘വി ദ ലീഡേഴ്സ്’ മൂവ്മെൻ്റ് ജൂലൈയോടെ രാഷ്ട്രീയ പാർട്ടിയായി പരിണമിക്കാനുള്ള യഥാർത്ഥ ട്രാക്കിലാണെന്നും 50 ലക്ഷം അംഗത്വം നേടുക എന്നത് ലക്ഷ്യമാണെന്നും ബിജെപി തമിഴ്നാട് മുൻ അധ്യക്ഷൻ അണ്ണാമലൈ പറഞ്ഞു.

 

ഭവാനിപൂർ നിയമസഭാ മണ്ഡലത്തിലെ പരാജയത്തെ ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി കൊൽക്കത്ത ഹൈക്കോടതിയിൽ ഹർജി നൽകി. തിരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകളും ഇവിഎം കൃത്രിമവും നടന്നതായി ആരോപിച്ചാണ് സുവേന്ദു അധികാരിക്കെതിരായ നിയമപോരാട്ടം.

 

ശിവസേന ഉദ്ദവ് താക്കറെ പിളരുന്നു. ആറ് ലോക്സഭാ എംപിമാർ ഏക്നാഥ് ഷിൻഡേയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ലോക്സഭയിൽ പ്രത്യേക ബ്ലോക്കാകാൻ നീക്കം തുടങ്ങി. പോകുന്നവർ രാജിവെച്ച് പോകണമെന്ന് സഞ്ജയ് റാവുത്ത് പറഞ്ഞു. വിമതരെ കാണാൻ ഏക്നാഥ് ഷിൻഡേ ദില്ലിയിലെത്തി.

 

പേപ്പർ ക്യാരി ബാഗിന് 6 രൂപ അധികം ഈടാക്കിയതിന് പ്രമുഖ പാദരക്ഷാ ബ്രാൻഡായ ബാറ്റ ഇന്ത്യയ്ക്ക് 10,000 രൂപ പിഴ ചുമത്തി ദില്ലി ഉപഭോക്തൃ കോടതി. ഉപഭോക്താക്കളെ മുൻകൂട്ടി അറിയിക്കാതെ ഇത്തരം ചാർജുകൾ ചുമത്തുന്നത് നിയമവിരുദ്ധമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു.

 

തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കും പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനും ബിജെപി നേതാവ് തമിഴിസൈ സൗന്ദർരാജനും എതിരായ ഹർജികൾ മദ്രാസ് ഹൈക്കോടതി തള്ളി. ആദായ നികുതി വകുപ്പിന്‍റെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്.

 

വിയറ്റ്നാമില്‍ കശാപ്പിനായി കൂടുകളില്‍ സൂക്ഷിച്ച അഞ്ഞൂറോളം വളര്‍ത്തുപൂച്ചകളെ പൊലീസ് രക്ഷപ്പെടുത്തി. വളര്‍ത്തുമൃഗ കള്ളക്കടത്ത് സംഘത്തില്‍പ്പെട്ട ഒമ്പത് പേരെ പൊലീസ് പിടികൂടുകയും ചെയ്തു. മൂന്ന് വര്‍ഷമായി തെക്കന്‍ വിയറ്റ്നാമിലെ വിവിധ നഗരങ്ങളില്‍ നിന്ന് വളര്‍ത്തുപൂച്ചകളെ കെണിവെച്ച് പിടിച്ചതായി പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു.

 

ലെബനന്‍ വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശക്തമായ വിമര്‍ശനം ഉന്നയിച്ചതിന് തൊട്ടുപിന്നാലെ, തെക്കന്‍ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ വ്യോമാക്രമണം. മന്‍സൂരി, ആസിയേ എന്നീ നഗരങ്ങളില്‍ ഇസ്രായേല്‍ ബോംബിട്ടു. ബരാഷിത് എന്ന സ്ഥലത്തും ഇസ്രായേല്‍ ആക്രമണം നടത്തി.

 

ഇറാൻ അനുസരിച്ചില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കുമെന്ന ഭീഷണിയുമായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഇറാനുമായി ഒപ്പുവെക്കുന്നത് അന്തിമ കരാറല്ലെന്നും ഒരു ധാരണാപത്രമാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

 

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. ഇരുരാജ്യങ്ങളും ഒപ്പുവെക്കാനിരിക്കുന്ന 14 ഇന ധാരണാപത്രത്തിന്റെ കരട് രേഖ യുഎസ് ചാനലായ സിഎന്‍എന്‍ (ആണ് പുറത്തുവിട്ടത്.

 

യുകെയിൽ പ്രവർത്തിക്കുന്ന ലൈംഗികപീഡന സംഘങ്ങളെ കുറിച്ച് ഗുരുതര വെളിപ്പെടുത്തലുകളുമായി ബ്രിട്ടീഷ് പാർലമെന്റ് അംഗം റൂപർട്ട് ലോവ്. യുകെയിലെ വിവാദമായ ‘ഗ്രൂമിംഗ് ഗ്യാങ്’ പീഡനങ്ങൾക്ക് ഇരയായവരുടെ മൊഴികൾ ലോവ് സഭയിൽ വായിച്ചു. ഇരകളാക്കപ്പെട്ട പെൺകുട്ടികളുടെ വംശവും മതവും അവർ നേരിട്ട അതിക്രമങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് ലോവ് പുറത്തുവിട്ടത്.

 

ഹോര്‍മുസ് കടലിടുക്കിലെ യുഎസ് നാവികസേനയുടെ ഉപരോധം മറികടന്ന് ഇറായന്‍ എണ്ണക്കപ്പലുകള്‍ പുറത്തേക്ക് കടന്നു. സമാധാന ചര്‍ച്ചകള്‍ക്കായുള്ള പ്രാഥമിക ധാരണാപത്രത്തില്‍ ഒപ്പുവെക്കാനിരിക്കെയാണ് ഇറാന്റെ ആദ്യത്തെ ക്രൂഡ് ഓയില്‍ കയറ്റുമതി രേഖപ്പെടുത്തിയത്.

 

ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി ആലുവ എടത്തല ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡുകളും കട്ടൗട്ടുകളും ബാനറുകളും അടിയന്തിരമായി നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് അധികൃതർ. വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും തടസ്സം സൃഷ്ടിക്കുന്ന രീതിയിൽ സ്ഥാപിച്ചിട്ടുള്ള ഇവ വലിയ അപകടസാധ്യത ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.

 

 

ആഫ്രിക്കൻ കരുത്തരായ സെനഗലിനെ വീഴ്ത്തി ഫ്രാൻസ് തങ്ങളുടെ വരവറിയിച്ചുകഴിഞ്ഞു. ഇരട്ട ഗോളുകളോട് കൂടി എമ്പാപ്പെ തിളങ്ങിയ മത്സരത്തിൽ സെനഗലും യൂറോ വമ്പന്മാർക്കെതിരെ കടുത്ത പോരാട്ടമാണ് നടത്തിയത്. വമ്പൻ താരങ്ങളുമായി ഇത്തവണ വേൾഡ് കപ്പിനെത്തിയ ഫ്രാൻസ് ആദ്യ മത്സരത്തിൽ തന്നെ കരുത്തുറ്റ പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞതിലുള്ള ആത്മവിശ്വാസത്തിലാണ്.

 

 

 

 

 

 

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *