ഇടുക്കി സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. സൂര്യനെല്ലി തിരുവള്ളൂവർ ഉന്നതി സ്വദേശി മാരി (37) ആണ് മരിച്ചത്. ഇന്ന് രാവിലെ സിങ്ക് കണ്ടത്തിന് സമീപം കുഞ്ഞിനെ സ്കൂളിൽ വിടാൻ കൊണ്ടുപോകുന്നതിനിടയിലാണ് കാട്ടാനയുടെ മുന്നിൽ പെട്ടത്. കനത്ത മൂടൽമഞ്ഞ് കാരണം മാരി അബദ്ധത്തിൽ ആനയുടെ മുൻപിൽ ചെന്ന് പെടുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ വലിയ രീതിയിൽ രംഗത്തെത്തിയിട്ടുണ്ട്.
സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം
