Screenshot 20260602 130745

‎കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രം. ജൂൺ 15 മുതൽ പ്രാബല്യത്തിൽ വരുത്താൻ ലക്ഷ്യമിടുന്ന ഈ പദ്ധതി ആദ്യ 100 ദിനം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറിയിൽ നടപ്പാക്കും.

‎മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലുമായി ബന്ധപ്പെട്ട ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം. ദുരന്ത ബാധിതരുടെ വായ്പകൾ ഏറ്റെടുക്കുന്നതിന് ഫണ്ട് കൈമാറുന്നതിൽ വീഴ്ചവരുത്തിയെന്നാണ് ആരോപണം.

‎ഇടുക്കി സൂര്യനെല്ലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതിക്ക് ദാരുണാന്ത്യം. സൂര്യനെല്ലി തിരുവള്ളൂവർ ഉന്നതി സ്വദേശി മാരി (37) ആണ് മരിച്ചത്. ഇന്ന് രാവിലെ സിങ്ക് കണ്ടത്തിന് സമീപം കുഞ്ഞിനെ സ്കൂളിൽ വിടാൻ കൊണ്ടുപോകുന്നതിനിടയിലാണ് കാട്ടാനയുടെ മുന്നിൽ പെട്ടത്.

‎ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ സ്ത്രീ കൊല്ലപ്പെട്ടതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. 36കാരിയായ മാരിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കൊണ്ടുപോകുന്നത് നാട്ടുകാര്‍ തടഞ്ഞു.

‎കാഫിർ സ്ക്രീൻഷോട്ട് കേസിലെ ചോദ്യചെയ്യലിന് തൊട്ടുമുന്നേ ഡിവൈഎഫ്ഐ ഭാരവാഹിത്വം ഒഴിഞ്ഞ് വടകര ബ്ലോക്ക്‌ പ്രസിഡന്റ്‌ റിബേഷ് രാമകൃഷ്ണൻ. ബ്ലോക്ക്‌ കമ്മറ്റി അംഗമായി തുടരും.

‎നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ചോർന്നുവെന്ന അതിജീവിതയുടെ പുനരന്വേഷണ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ പിന്മാറി. ഇതോടെ ഹർജി മറ്റൊരു ബെഞ്ച് പരിഗണിക്കും.

‎പിണറായി വിജയനെ പരിഹസിച്ച ജി സുധാകരനെതിരെ രൂക്ഷ വിമർശനവുമായി എച്ച് സലാം. കള്ളുവാങ്ങി കൊടുത്താൽ ആരെയും തെറിവിളിക്കുന്ന കോമാളിയായി സുധാകരൻ അധപതിച്ചുവെന്നും പിണറായിയുടെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും യോഗ്യതയില്ലെന്നും സലാം പറഞ്ഞു.

‎പിഎം ശ്രീ പദ്ധതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ ആടിനെ പട്ടിയാക്കുന്നെന്ന് മുന്‍വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തൊടുന്യായങ്ങള്‍ പറഞ്ഞു പിഎം ശ്രീയുമായി മുന്നോട്ടുപോകാനാണ് ശ്രമം. കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ലെന്നും ഒരു നയാ പൈസ വാങ്ങിയിട്ടില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

‎സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യത. വടക്കൻ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

‎പശ്ചിമേഷ്യൻ യുദ്ധം കാരണം, മരുന്ന് ഉത്പാദനത്തിനുള്ള ഘടക പദാർഥങ്ങളുടെ ഇറക്കുമതി നിലച്ചതോടെ, രാജ്യത്ത് അർബുദ രോഗികളുടെ ചികിത്സ പ്രതിസന്ധിയിൽ. ജീവൻ രക്ഷാ കീമോതെറാപ്പി മരുന്നുകൾ പലതും കിട്ടാതായി എന്നാണ് വിവരം.

‎വിദേശത്തുനിന്നെത്തുന്ന യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി സ്വർണ്ണവും പണവും കവർച്ച ചെയ്യാൻ പദ്ധതിയിട്ടെത്തിയ 13 അംഗ ക്രിമിനൽ സംഘത്തെ കരിപ്പൂർ വിമാനത്താവള പരിസരത്തുനിന്ന് പോലീസ് പിടികൂടി. പ്രതികൾ സഞ്ചരിച്ച രണ്ട് ഇന്നോവ കാറുകളും ഒരു സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

‎നീറ്റ് പുനപരീക്ഷയുടെ ചോദ്യ പേപ്പർ ചോരാതിരിക്കാൻ ചോദ്യപേപ്പർ തയ്യാറാക്കുന്നവർക്ക് രഹസ്യ വാസം ഏർപ്പെടുത്തിയെന്ന് വിവരം. ചോദ്യപേപ്പർ തയ്യാറാക്കുന്ന വിദഗ്ധരെ പരീക്ഷ കഴിയുന്നതുവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഈ അധ്യാപക സംഘം പൂർണ്ണ സമയ നിരീക്ഷണത്തിലാണ്.

‎തമിഴ്നാട്ടിൽ വലിയ വിവാദമായ തിരുപ്പരൻകുന്ദ്രം ദീപം തെളിക്കൽ വിഷയത്തിലെ നിലപാടിൽ ടിവികെ സ‍ർക്കാരിനെ പ്രശംസിച്ച് ഇടതുപാർട്ടികളും ഡിഎംകെ സഖ്യത്തിലെ മനിതനേയ മക്കൾ കക്ഷിയും. ദീപം തെളിയിക്കലിൽ നിലവിലെ രീതി തുടരുമെന്ന് നിയമ മന്ത്രി സി.ടി.ആർ. നിർമൽ കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

‎നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് ‘ഇന്ത്യ’ സഖ്യയോഗത്തിലേക്ക് ക്ഷണമില്ലെന്ന് കോൺഗ്രസ് അറിയിച്ചു. പാർലമെന്റിൽ അംഗങ്ങളുള്ള പാർട്ടികൾക്ക് മാത്രമാണ് യോഗത്തിൽ പ്രവേശനമെന്നും, ടിവികെയെ മാറ്റിനിർത്തിയതല്ലെന്നും തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ വ്യക്തമാക്കി.

‎ഡൽഹിയിൽ സംഘടിപ്പിച്ച ആദ്യ പ്രതിഷേധത്തിന് പിന്നാലെ അടുത്ത നീക്കങ്ങൾ പ്രഖ്യാപിച്ച് കോക്രോച്ച് ജനത പാർട്ടി. മന്ത്രി രാജി വെച്ചില്ലെങ്കിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് സി ജെ പി മുന്നറിയിപ്പ് നൽകി.  ഇതിന്റെ ഭാഗമായി പാർട്ടി നേതാവ് അഭിജിത് ദീപ്കെ വിവിധ സംസ്ഥാനങ്ങളിൽ നേരിട്ടെത്തി പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകും.

‎സോഷ്യൽ നെറ്റ്‌വർക്ക് എക്‌സിലാണ് ഇസ്രായേലിന്‍റെ ദേശീയ സുരക്ഷാ മന്ത്രി ബെൻ-ഗ്വിർ ഇന്ന് രാത്രി ടെഹ്‌റാൻ കത്തിക്കണം എന്ന് കുറിച്ചത്. പ്രകോപനപരമായ വാക്കുകൾ ഉപയോഗിക്കുന്നതിൽ ഇസ്രയേലിൽ മുൻപന്തിയിലാണ് ദേശീയ സുരക്ഷാ മന്ത്രിയും തീവ്രവലതുപക്ഷക്കാരനുമായ ഇറ്റാമിർ ബെൻ ഗ്വിർ.

‎പശ്ചിമ ബംഗാളിൽ ബി.ജെ.പി സർക്കാർ അധികാരമേറ്റതിന് പിന്നാലെ അതിർത്തി സുരക്ഷ ശക്തമാക്കി. പൗരത്വ ഭേദഗതി നിയമം പ്രകാരം പൗരത്വത്തിന് അർഹതയില്ലാത്ത 4,800 പേരെ ഇതിനകം നാടുകടത്തിയെന്നും 836 പേരെ അതിർത്തി ജില്ലകളിലെ തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി.

‎ടെഹ്‌റാന്‍ ഉള്‍പ്പെടെ മൂന്ന് ഇറാനിയന്‍ നഗരങ്ങളില്‍ സ്‌ഫോടനം. തെഹ്‌റാന്‍, തബ്രിസ്, ഇസ്ഫഹാന്‍ എന്നിവിടങ്ങളിലാണ് സ്‌ഫോടനങ്ങളുണ്ടായത്. ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു.

‎ഫിലിപ്പീൻസിലെ മിന്ദനാവോ ദ്വീപിൽ റിക്ടർ സ്കെയിലിൽ 8.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായി. ഭൂമിക്കടിയിൽ 10 കിലോമീറ്റർ മാത്രം ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിൽ ഫിലിപ്പീൻസിൽ വലിയ നാശനഷ്ടങ്ങളുണ്ടായി.

‎ബംഗാളിൽ ഈ ആഴ്ച തന്നെ ലോക്സഭ സ്പീക്കറെ കണ്ട് പ്രത്യേക ബ്ലോക്കായിരിക്കാൻ അനുമതി തേടുമെന്ന് വിമത എംപിമാർ. ഇരുസഭകളിലുമായി 30 എംപിമാർ ഉണ്ടാകുമെന്ന് വിമത ക്യാമ്പ് അവകാശപ്പെടുന്നു.

‎ഫുട്ബോൾ ലോകത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി ഡാനിഷ് സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്സൻ കളിക്കളത്തിൽ വീണ്ടും കുഴഞ്ഞുവീണു. ഞായറാഴ്ച നടന്ന ഡെന്മാർക്ക്-യുക്രെയ്ൻ സൗഹൃദ മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിന്‍റെ 65-ാം മിനിറ്റില്‍ നെഞ്ചിൽ കൈവെച്ച് എറിക്സൻ ബോധരഹിതനായി വീഴുകയായിരുന്നു.

‎ഫിഫ ലോകകപ്പ് ഫുട്ബോളിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ടൂർണമെന്‍റിനെത്തുന്ന ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന്‍റെ ബേസ് ക്യാമ്പിന് തൊട്ടടുത്ത് നടന്ന രണ്ട് വ്യത്യസ്ത വെടിവെപ്പുകളിലായി രണ്ട് പേർ കൊല്ലപ്പെട്ടു. ഒൻപത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. യു.എസിലെ കാൻസസ് സിറ്റിയിലാണ് സംഭവം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *