യുദ്ധത്തിനെതിരായ കർശന നിലപാടിന്റെ പേരിൽ ലിയോ പതിനാലാമൻ മാർപ്പാപ്പയെ അമേരിക്ക സമ്മർദത്തിലാക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്. പെന്റഗൺ ഉദ്യോഗസ്ഥർ വത്തിക്കാൻ പ്രതിനിധിയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇതിനെത്തുടർന്ന് മാർപ്പാപ്പയുടെ യുഎസ് സന്ദർശനം റദ്ദാക്കിയേക്കുമെന്നും സൂചനയുണ്ട്.യുഎസ് പ്രതിരോധ നയരൂപീകരണ വിഭാഗം അണ്ടർ സെക്രട്ടറി എൽബ്രിഡ്ജ് കോൾബിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ കർദ്ദിനാൾ ക്രിസ്റ്റോഫ് പിയറിനെ വിളിച്ചു വരുത്തി അമേരിക്കയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്. ‘ദി ഫ്രീ പ്രസ്സ്’ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം അടച്ചിട്ട മുറിയിൽ കൂടിക്കാഴ്ച നടന്നത്.
യുദ്ധത്തിനെതിരായ കർശന നിലപാടിന്റെ പേരിൽ ലിയോ പതിനാലാമൻ മാർപ്പാപ്പയെ അമേരിക്ക സമ്മർദത്തിലാക്കാൻ ശ്രമിച്ചതായി റിപ്പോർട്ട്
